തിരുവനന്തപുരം: നടന് ഉണ്ണി രാജന് പി.ദേവിൻ്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ രണ്ടാം പ്രതിയായ ഭര്‍തൃ മാതാവ് ശാന്തമ്മ ഒളിവിലെന്ന് പോലീസ്. ശാന്തമ്മയുടെയും മകളുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ അവിടെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രിയങ്കയുടെ ആത്മഹത്യക്ക് പിന്നാലെ ഭര്‍ത്താവ് ഉണ്ണിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കോവിഡ് ആണെന്ന് കാണിച്ച് ശാന്തമ്മയുടെ അറസ്റ്റ് ഒരു മാസത്തിലേറെയായി പോലീസ് നീട്ടി വെക്കുകയായിരുന്നു. ഇതോടെയാണ് പ്രതി ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കിയത്.
സ്ത്രീധനത്തിൻ്റെ പേരില്‍ ഭർത്താവ് ഉണ്ണിയും അമ്മയും നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും രാത്രി വീട്ടില്‍ നിന്നും പുറത്താക്കിയെന്നും പ്രിയങ്ക മരിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നു. പ്രിയങ്കക്ക് മര്‍ദ്ദനമേറ്റതിൻ്റെ പാടുകളും വൈദ്യപരിശോധന ഫലവുമടക്കം കാണിച്ച് ബന്ധുക്കൾ പോലീസിന് പരാതി നല്‍കിയത്.


