കേരളത്തില്‍ വീണ്ടും കൊച്ചുകുട്ടിക്ക് പീഡനം. മാനന്തവാടി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. അന്യ സംസ്ഥാനത്തൊഴിലാളികളുടെ കുട്ടിയെയാണ് അന്യസംസ്ഥാനക്കാരനായ പ്രതി പീഡിപ്പിച്ചത്. മൂന്നര വയസായ കുട്ടിയാണ് പീഡനത്തിനിരയായത്. ബംഗാള്‍ സ്വദേശികളുടെ മൂന്നര വയസായ കുഞ്ഞിനെയാണ് മാനന്തവാടി സര്‍ക്കസുകാരനായ ഝാര്‍ഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അന്‍സാരി (26) ആണ് പിഡീപ്പിച്ചത്.
ഈ മാസം പകുതി മുതല്‍ കുഞ്ഞിനെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കും. മാനന്തവാടി സി.ഐ എം.എം. അബ്ദുല്‍ കരീമും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


