പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരത്ത് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ചെന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് വെട്ടേറ്റത്. ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെ അരുണ്‍, ലുക്മാന് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മിന്നല്‍ ഫൈസലാണ് ആക്രമിച്ചത്. ഫൈസല്‍ വിലങ്ങുമായി രക്ഷപ്പെട്ടിരുന്നു. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. അതേസമയം പരുക്കേറ്റ ഉദ്യോഗസ്ഥരെ ആറ്റിങ്ങലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


