തിരുവനന്തപുരം: ജില്ലയില്‍ പെണ്‍കുട്ടിക്ക് നേരെ വീണ്ടും ആക്രമണം. പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ യുവാവ് കടന്നു പിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഒറ്റക്കായിരുന്ന സമയത്താണ് യുവാവ് എത്തിയത്.
പെണ്‍കുട്ടിക്ക് ഭസ്മം നല്‍കാനെന്ന വ്യാജേന ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ സമീപവാസികള്‍ ഓടിയെത്തി. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ സ്ഥാപനങ്ങളില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ പ്രതിയെ കണ്ടെത്താനോ പിടിക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചെന്ന് വഞ്ചിയൂര്‍ പൊലീസ് പറയുന്നു.
തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ ഒരാള്‍ കടന്നുപിടിച്ചതും ഈ അടുത്തായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഈ കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത്.


