കൊല്ലം കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടാത്തല സ്വദേശികളായ ശങ്കര്‍, ഭാര്യ ഡബോറ എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് അക്രമത്തില്‍ കലാശിച്ചത്.
മംഗലാപുരം സ്വദേശി ശങ്കറും തമിഴ്നാട് സ്വദേശിനി ഡബോറയും ഒന്‍പത് വര്‍ഷമായി കോട്ടാത്തലയില്‍ താമസം ആരംഭിച്ചിട്ട്. കുറച്ചു നാളായി ഇരുവരും പിണങ്ങി അടുത്തടുത്ത രണ്ട് വീടുകളിലായിരുന്നു താമസം. ശങ്കറിന്റെ അമിത മദ്യപാനം ആയിരുന്നു കാരണം. ഇന്നലെ വൈകിട്ട് കുടുംബശ്രീ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് ഡമ്പോറയെ ശങ്കര്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.
ഭാര്യയെ ആക്രമിച്ച ശേഷം ഇയാള്‍ കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ദമ്പതികള്‍ക്ക് നാല് മക്കള്‍ ഉണ്ട്. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു പേരും അപകട നില തരണം ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.


