വൈപ്പിനില്‍ യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ചെറായി സ്വദേശി പ്രണവ് തലയ്ക്കടിയേറ്റ് മരിച്ചത്. ചെറായി സ്വദേശികളായ ശരത്, ജിബിന്‍, അമ്പാടി എന്നിവരാണ് പിടിയിലായത്. അമ്പാടി എന്നയാളെ ഇന്നലെ പിടികൂടിയിരുന്നു. കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം ആണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതികളില്‍ ഒരാളുടെ കാമുകിയുമായി കൊല്ലപ്പെട്ട പ്രണവ് അടുപ്പത്തിലായിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കേസില്‍ ചെറായി സ്വദേശി നാംദേവുകൂടി പിടിയിലാകാനുണ്ട്. കേസിലെ ഒന്നാം പ്രതി ശരത് മറ്റൊരു വധശ്രമ കേസിലെ പ്രതിയാണ്. ഇയാള്‍ ജാമ്യത്തിലായിരുന്നു. വാട്സ്ആപ്പ് ചാറ്റിങ്ങിലൂടെ വിളിച്ചു വരുത്തിയശേഷം വൈപ്പിന്‍ പള്ളത്താംകുളങ്ങര ബീച്ചിന് സമീപം പുലര്‍ച്ചെ നാലുമണിക്കായിരുന്നു കൊലപാതകം. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


