തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരന് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. പൂവാറിലാണ് സംഭവം. അരുമാനൂര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഷാനുവിനാണ് മര്‍ദനമേറ്റത്. കെഎസ്ആര്‍ടിസിയിലെ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാറിനെതിരെയാണ് പരാതി.
വിദ്യാര്‍ഥിയെ കെ.എസ്.ആര്.ടി.സി ഇന്‍സ്പെക്ടര്‍ മര്‍ദിച്ചതായി പരാതി. പൂവാര്‍ ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍ ആണ് മര്‍ദിച്ചത്. അരുമാനൂര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഷാനുവിനാണ് മര്‍ദനമേറ്റത്.
ഇന്ന് രാവിലെ പൂവാര്‍ ഡിപ്പോയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടികളോട് സംസാരിച്ചതിനാണ് തന്നെ മര്‍ദിച്ചതെന്നാണ് ഷാനു പറയുന്നത്. ഇയാള്‍ ഷാനുവിന്റെ ഷര്‍ട്ട് കീറിയെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും പരാതിയില്‍ പറയുന്നു.
അതേസമയം വിദ്യാര്‍ത്ഥികളെ ശല്യം ചെയ്തതിനാണ് ഇടപെട്ടതെന്നാണ് സുനില്‍ കുമാറിന്റെ വിശദീകരണം. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ സുനില്‍ കുമാറിനെതിരെ പൂവാര്‍ പോലീസ് കേസെടുത്തു.


