ജോലി കഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്ന് പരാതി. ബൈക്കിലെത്തിയവര്‍ കടന്നു പിടിച്ചെന്ന് മെഡിക്കല്‍ കോളജിലെ ജീവനക്കാരി പരാതിയുമായി രംഗത്തെത്തി.
പൊലീസ് പട്രോളിങ് വാഹനം കണ്ട് രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി. അതേസമയം പൊലീസിന്റെ ഭാഗത്തു നിന്ന്് അനുകൂലമായ സമീപനം ഉണ്ടായില്ലെന്ന് കുടുംബം ആരോപിച്ചു. രാത്രിയില്‍ സംഭവം നടന്നതിന് ശേഷം നാളെ നോക്കാം എന്ന അലംഭാവത്തോട് കൂടിയ മറുപടിയാണ് ലഭിച്ചതെന്നും കുറ്റപ്പെടുത്തി.