ഭൂമി തട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപിയുടെ സഹോദരന് സുനില്‍ ഗോപി അറസ്റ്റില്‍. കോടതി വില്പന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് ആ ഭൂമി വില്ക്കാന് ശ്രമിക്കുകയും, കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരിച്ചു നല്‍കിയില്ലെന്നുമുള്ള പരാതിയിലാണ് സുനില്‍ ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ കോയമ്പത്തൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് സുനില്‍ ഗോപിയെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തു.
ആധാരം റദ്ദാക്കിയത് മറച്ചു വെച്ചു സ്ഥല വില്പന നടത്തി 97 ലക്ഷം തട്ടിയ കേസില്‍ കോയമ്പത്തൂര്‍ ക്രൈം ബ്രാഞ്ചാണ് സുനിലിനെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ നവക്കരയില്‍ സുനില്‍ 4.52 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാട് പിന്നീട് കോടതി റദ്ദാക്കി. ഇതു മറച്ചു വച്ചു സുനില്‍ ഭൂമി കോയമ്പത്തൂര്‍ സ്വദേശി ഗിരിധരന് എന്നയാള്‍ക്ക് വിറ്റു.
രജിസ്ട്രേഷന് സമയത്താണ് വഞ്ചിക്കപ്പെട്ട കാര്യം ഗിരിധരന് അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുനിലിനെ റിമാന്‍ഡ് ചെയ്തു.