ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് അറസ്റ്റില്‍. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പില്‍ രാജുവാണ് പോലീസ് കസ്റ്റഡിയില്‍ ആയത്. വിദ്യാര്‍ത്ഥിയെ വീട്ടില്‍ കൊണ്ടു വന്നാണ് രാജു പീഡിപ്പിച്ചത്.
പീഡനത്തിന് ശേഷം വിദ്യാര്‍ത്ഥിനിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വിദ്യാര്‍ഥിനി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്ത് വന്നത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് പോക്സോ കേസ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.