പീഡനക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പ്രകോപനപരമായ പോസ്റ്റുകള്‍ പാടില്ല, സംസ്ഥാനം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഫോണും പാസ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മറ്റന്നാള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി എല്‍ദോസിനോട് നിര്‍ദേശിച്ചു.
യുവതിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേല്‍പ്പിക്കല്‍, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് എല്‍ദോസിനെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, താന്‍ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എല്‍ദോസ് കെപിസിസിക്ക് നല്കിയ വിശദീകരണം. പിആര്‍ ഏജന്‍സി ജീവനക്കാരി എന്ന നിലയിലാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുടെന്നും എല്‍ദോസ് വിശദീകരിച്ചു. നടപടി എടുക്കും മുന്‍പ് തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്നും എല്‍ദോസ് കെപിസിസിക്ക് നല്കിയ വിശദീകരണത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എല്‍ദോസിന്റെ വിശദീകരണം ലഭിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞു. വക്കീല്‍ മുഖേനെയാണ് കെപിസിസി ഓഫീസില്‍ വിശദീകരണം കിട്ടിയത്. ഡല്‍ഹിയില്‍ നിന്നും നാളെ അവിടെയെത്തിയ ശേഷമേ അത് വായിക്കാനാകൂ, അതിന് ശേഷം മറ്റു മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് യുക്തമായ നടപടി സ്വീകരിക്കുമെന്ന് സുധാകരന് പറപീഡനക്കേസ്: എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യംഞ്ഞു. ഒരു കാരണവശാലും എല്‍ദോസിന്റെ നടപടിയെ ന്യായീകരിക്കുന്നില്ലെന്നും സുധാകരന് പറഞ്ഞു.


