ഹൈദരാബാദ് ഏറ്റുമുട്ടല്‍കൊല വ്യാജമെന്ന് സുപ്രിംകോടതി നിയോഗിച്ച സമിതി. കൂട്ടബലാത്സംഗക്കേസ് പ്രതികളെ വധിക്കാന്‍ നടത്തിയ ഏറ്റുമുട്ടല്‍ വ്യാജമാണെന്നാണ് കണ്ടെത്തല്‍. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ മനപ്പൂര്‍വം വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ സുപ്രിംകോടതി ജഡ്ജിയായ വി.എസ് സിര്‍പുര്‍കര്‍ അധ്യക്ഷനായ സമിതിയാണ് ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിച്ചത്. 2019 ഡിസംബറിലാണ് വെറ്റിനറി ഡോക്ടറായ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പ്രതികളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്.
പൊലീസിന്റെ വെടിവെപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് പ്രതികള്‍ മരിച്ചത്, സ്വയം പ്രതിരോധത്തിനോ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നോ അല്ല വെടിവെച്ചതെന്നും അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് പറയുന്ന വാദങ്ങള്‍ മുഴുവന്‍ കെട്ടിച്ചമച്ചതും അവിശ്വസനീയവുമാണ്. പ്രതികളെ കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത 10 പൊലീസുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും സമിതി ശിപാര്‍ശ ചെയ്യുന്നു.
വെറ്റിനറി ഡോക്ടറായ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറ് പ്രതികളെയാണ് പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്കി. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന തെലുങ്കാന സര്‍ക്കാറിന്റെ ആവശ്യം സുപ്രിംകോടതി തള്ളി.


