മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസിനു നേരെ കയര്‍ത്ത ദമ്പതിമാര്‍ അറസ്റ്റില്‍. കേസായതിന് പിന്നാലെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ്. മാസ്ക് വയ്ക്കാന്‍ ഭാര്യ അനുവദിക്കുന്നില്ല എന്നാണ് ഇയാള്‍ പറഞ്ഞത്. ‘അവള് ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് ഞാന്‍ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവള് മാസ്ക് ധരിക്കാന്‍ വിസമ്മതിക്കും, എന്നെയും മാസ്ക് ധരിക്കാന്‍ അനുവദിക്കാറില്ല.’ പങ്കജ് ദത്ത വ്യക്തമാക്കി.
പൊലീസിനോട് തര്‍ക്കിക്കുന്ന ദമ്പതികളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലിന് ദില്ലിയിലെ ദരിയഗഞ്ച് പ്രദേശത്താണ് സംഭവം നടന്നത്. പങ്കജ് ദത്ത, ഭാര്യ ആഭ ഗുപ്ത എന്നിവരാണ് മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസിനോട് കയര്‍ത്ത് സംസാരിച്ചത്.
दिल्ली में वीकेंड कर्फ़्यू में पुलिस से बदतमीजी करने वाले कपल मामले में आरोपी पति गिरफ्तार. कैमरे पर आरोपी पति ने जो खुलासा किया वो तो बेहद चौकाने वाला है. देखिए @arvindojha की रिपोर्टर डायरी
अन्य #ReporterDiary के लिए क्लिक करें: https://t.co/mf6keLW7vJ#Delhi pic.twitter.com/VvTG5I6kEl— AajTak (@aajtak) April 19, 2021
”നിങ്ങളെന്തിനാണ് എന്റെ കാര്‍ തടഞ്ഞത്. ഞാനെന്റെ ഭാര്യക്കൊപ്പം കാറിനുള്ളിലായിരുന്നു” യുവതിയുടെ ഭര്‍ത്താവ് പൊലീസിനോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. കാറിനുള്ളിലായാലും മാസ്ക് ധരിക്കണമെന്ന കോടതി വിധിയുണ്ടെന്ന് പൊലീസ് പറഞ്ഞപ്പോഴും യുവതിയും ഭര്‍ത്താവും വാഗ്വാദങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു.

മാസ്ക് ധരിച്ചില്ലെന്ന് മാത്രമല്ല, അത്യാവശ്യ കാര്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ വേണ്ട കര്‍ഫ്യൂ പാസും യുവതിയുടെയും ഭര്‍ത്താവിന്റെയും കയ്യിലുണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്തതിന് യുവതി പൊലീസിനോട് കയര്‍ക്കുകയായിരുന്നു. ഞാനെന്റെ ഭര്‍ത്താവിനെ പരസ്യമായി ചുംബിക്കും. നിങ്ങള്‍ക്ക് തടയാന്‍ സാധിക്കുമോ? യുവതി പൊലീസിനോട് ചോദിച്ചു. വാക്ക് തര്‍ക്കത്തിനൊടുവില്‍ നിയമലംഘനത്തിന് പങ്കജിനെ പൊലീസ് അറസ്റ്റ് ചെയ്തു


