കൊല്ലത്ത് വന്ലഹരിമരുന്നുവേട്ട. രണ്ടു കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി. ഹാഷിഷ് ഓയിലുമായി രണ്ടുപേരും കഞ്ചാവുമായി ഒരാളും അറസ്റ്റില്‍.
ഇന്ന് രാവിലെയാണ് സംഭവം. തൃശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍ രാജ് എന്നിവരാണ് പിടിയിലായത്. തൃശൂര്‍ സ്വദേശി ഹാഷിഷ് ഓയില്‍ ചവറയിലെത്തിക്കുകയും അവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തിരുന്നതായും എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചത്.


