ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് രണ്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കൂടിയുണ്ടെന്ന് കണ്ടെത്തല്‍. രണ്ട് അക്കൗണ്ടുകളും സ്ത്രീകളുടെ പേരിലാണ്. സജ്ന മോള്, ശ്രീജ എന്ന പേരിലാണ് അക്കൗണ്ടുകളുള്ളത്. ചാറ്റുകള്‍ പൊലീസ് വീണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ചാകും ഇനി അന്വേഷണം പുരോഗമിക്കുക.
ഭഗവല്‍ സിംഗിനെ കബളിപ്പിക്കാന്‍ ഉപയോഗിച്ച ശ്രീദേവി എന്ന പേരിലുള്ള അക്കൗണ്ട് അടക്കം ആകെ നാല് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഷാഫിക്ക് ഉണ്ടായിരുന്നതായാണ് വിവരം. ഇനി ഒരു അക്കൗണ്ട് കൂടി കണ്ടെത്താനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അതേസമയം, കേസിലെ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്ന മുറക്ക് പ്രതികളെ ഇലന്തൂരില്‍ എത്തിച്ച് വീണ്ടും തെളിവെടുക്കും.


