ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക്. മുംബൈ പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്ന് സുപ്രീംകോടതി. കേസ് ഫയലുകള്‍ സിബിഐയ്ക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാര്‍ പൊലീസിനും മുംബൈ പൊലീസിനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസന്വേഷണത്തില്‍ മുംബൈ പൊലീസ് സിബിഐക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഇതുവരെയുള്ള വിവരങ്ങള്‍ മുംബൈ പൊലീസ് സിബിഐക്ക് കൈമാറണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
അതേസമയം, സുശാന്ത് സിങ്ങിന്റെ അച്ഛന്റെ പരാതിയെത്തുടര്‍ന്ന് റിയ ചക്രവര്‍ത്തിക്കെതിരെയുള്ള അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ സിബിഐയ്ക്ക് കൈമാറിയിരിരുന്നു.