തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിയെ ജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവും കൂട്ടരും വീടു കയറി മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിച്ചു തോറ്റ രമ്യ ബാബുവിനാണ് മര്‍ദ്ദനം ഏറ്റത്.
ആദിവാസി സെറ്റില്‍മെന്റ് വാര്‍ഡായ തൊടുമലയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച അഖില ഷിബുവാണ് ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ബാബു പരാജയപ്പെട്ടു. അഖിലയുടെ ഭര്‍ത്താവ് ഷിബുവും കൂട്ടാളികളുമാണ് രമ്യയെയും കുടുംബത്തെയും മര്‍ദ്ദിച്ചതെന്നാണ് പരാതി. മുളക് പൊടി വിതറിയ ശേഷമാണ് മര്‍ദിച്ചതെന്ന് രമ്യ പറഞ്ഞു.
രമ്യയുടെ ഭര്‍ത്താവ് രഘു, മക്കളായ ബാലു, മാലു, ഭര്‍തൃ മാതാവ് വസന്ത, സഹോദരി ആശ ലത, ബന്ധുവായ ബൈജു എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നടപടി ആവശ്യപ്പെട്ട് വെള്ളറട പോലീസില്‍ രമ്യ പരാതി നല്കി.