സംവിധായകന് ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ്. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബാലചന്ദ്രകുമാറിനെതിരെ തെളിവില്ല. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്.
ദിലീപിന്റെ മുന്‍ മാനേജര്‍ക്കും ഒരു ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകനുമെതിരെ പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകരാണെന്നും ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടര്‍ പരാതിക്കാരിക്ക് പണം നല്‍കിയെന്നും ഇതില്‍ പറയുന്നു. പൊലീസിനെയും കോടതിയെയും കബളിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.


