കോട്ടയം: പാലായിലെ കെഎസ്ആര്‍ടിസി സ്റ്റേഷന് മാസ്റ്ററെ വാറ്റ് ചാരായവുമായി പിടികൂടി. മേലുകാവ് ഇല്ലിക്കല്‍ സ്വദേശി ജെയിംസ് ജോര്‍ജ് ആണ് പിടിയിലായത്.
കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്നും അരലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. ഇയാള്‍ ജോലിക്കിടെ മദ്യപിച്ചിരുന്നതായും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


