ഐഎസ് ബന്ധത്തിന്റെ പേരില്‍ രണ്ടു യുവതികളെ കണ്ണൂരില്‍ അറസ്റ്റു ചെയ്തു. താണയിലെ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തതു. രാവിലെ ഏഴുമണിയോടെയാണ് എന്‍ഐഎ സംഘം കണ്ണൂരിലെത്തിയത്. ക്രോണിക്കിള്‍ ഫൗണ്ടേഷന് എന്ന ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി ഐഎസിനു വേണ്ടി പ്രവര്‍ത്തിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ആശയ പ്രചാരണം നടത്തുകയും ചെയ്തു എന്നാണ് എന്‍ഐഎ കണ്ടെത്തല്‍.
ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ക്രോണിക്കിള്‍ ഫൗണ്ടേഷന് എന്ന ഗ്രൂപ്പുണ്ടാക്കി ആശയ പ്രചാരണം നടത്തിയെന്നും ദേശീയ അന്വേഷണ ഏജന്‍സി സംഘം പറയുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് കൊണ്ട് നേരത്തെയും ഇവരുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡുകള്‍ നടത്തിയിട്ടുണ്ടായിരുന്നു. അന്ന് മുതല്‍ ഷിഫ ഹാരിസും മിസ്ഹ സിദ്ദിഖും ഇനി.ഐ.എ.യുടെ നിരീക്ഷണത്തിലായിരുന്നു. ഇരുവരും ഇറാന് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് കൊച്ചിയിലും ഡല്‍ഹിയില്‍ നിന്നുമുള്ള എന്‍.ഐ.എ. സംഘങ്ങള്‍ കണ്ണൂരിലേക്ക് എത്തിയത്. കണ്ണൂര്‍ താനെയിലെ അവരുടെ വീടുകളിലെത്തി ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെട പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും ഇന്ന് തന്നെ ഡല്‍ഹിയിലേക്ക് കൊണ്ട് പോകുമെന്നാണ് ലഭിക്കുന്ന വിവരം. അതിന് മുന്നോടിയായി ഇരുവരെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാക്കുക.
കൊല്ലം, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ മാര്‍ച്ച് 15 ന് എന്‍.ഐ.എ. റെയ്ഡ് നടത്തിയിരുന്നു.


