റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന് മരിച്ചത് ഞെട്ടലുണ്ടാക്കിയെന്ന് ഹൈക്കോടതി. ഒരു കുഴി കണ്ടാല്‍ അടയ്ക്കാന്‍ എന്താണ് ബുദ്ധിമുട്ട്? എന്തിനാണ് പിഡബ്ല്യുഡി എന്‍ജിനീയര്‍മാര്‍?. ആലുവ പെരുമ്പാവൂര്‍ റോഡ് അറ്റകുറ്റപ്പണി ചുമതലയുള്ള എന്‍ജിനീയര്‍ ഹാജരാകണം.
രണ്ട് മാസത്തിനിടെ എത്രപേര്‍ മരിച്ചു, കോടതിക്ക് നിശബ്ദമായി ഇരിക്കാനാകില്ല. ദേശീയ പാതയിലെ അപകടത്തില്‍ ഒറ്റ ദിവസം കൊണ്ട് നടപടിയെടുത്തിരുന്നെന്നും ഹൈക്കോടതി.
അതേസമയം, കൊച്ചി നഗരത്തിലെ വെളളക്കെട്ട് പ്രശ്നത്തില്‍ കോടതിയുടെ പരിഹാസം. മഴ പെയ്താല്‍ വെളളം കയറും. അല്ലെങ്കില്‍ പട്ടി കടിക്കും ഇതാണ് അവസ്ഥ. ‘കോര്‍പറേഷന്റെ ലാഘവത്വം വെളളക്കെട്ടിന് കാരണമാകുന്നുവെന്നും കോടതി വിമര്‍ശിച്ചു.


