കൊല്ലം : വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയ മദ്രസ അധ്യാപകന് പോക്സോ കേസില്‍ അറസ്റ്റില്‍. മുകുന്ദപുരം സ്വദേശി അബ്ദുല്‍ വഹാബിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. പന്മനയിലെ മദ്രസയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
അധ്യാപകന് അശ്ളീല ചുവയോടെ സംസാരിക്കുകയും ദേഹത്ത് സ്പര്‍ശിക്കുകയും ചെയ്തെന്നാണ് വിദ്യാര്‍ഥികള്‍ പൊലീസില്‍ മൊഴി നല്‍കിയത്. രണ്ടു കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ നേരത്തെ ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തിരുന്നു. ഒളിവില്‍ ആയിരുന്ന അബ്ദുല്‍ വഹാബിനെ ചവറ എസ്എച്ച്ഒ വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


