മഥുര: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരോടെങ്കിലും പറഞ്ഞാല്‍ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.
ശനിയാഴ്ച വൈകീട്ട് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് സംഭവമെന്ന് ബന്ധുക്കള്‍ പറഞ്ഞു. അയല്‍വാസികളായ ആണ്‍കുട്ടികള്‍ വീട്ടില്‍ കയറി വന്ന് പെണ്‍കുട്ടിയെ ആദ്യം ശല്യപ്പെടുത്തി. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന് ഹൈവേ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) ഛോട്ടേ ലാല്‍ പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചു.


