കോട്ടയം വാകത്താനത്ത് വയോധികനെ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൊങ്ങന്താനം മുടിത്താനംകുന്ന് കരപ്പാറയില്‍ ചാക്കോ(70) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് ചാക്കോയും വയോധികയായ അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാകത്താനം പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.

