കൊച്ചി: കൊച്ചിയിലെ രാസലഹരി കടത്തിന് പിന്നില്‍ ‘തുമ്പി്’ എന്നറിയപ്പെടുന്ന ചിങ്ങവനം സ്വദേശിനി സൂസിമോള്. ഹിമാചലില്‍ നിന്നും വിമാനമാര്‍ഗം ആണ് കേരളത്തിലേയ്ക്ക് രാസലഹരി എത്തിച്ചത്. ഇത് കൈമാറുന്നതിനിടെയാണ് ഇന്നലെ രാത്രി സംഘം പിടിയിലായത്.അങ്കമാലി സ്വദേശി എല്‍റോയ്, കാക്കനാട് അത്താണി സ്വദേശി അജ്മല്‍, ചെങ്ങമനാട് സ്വദേശി അമീര്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
അരക്കോടിയിലേറെ വില വരുന്ന രാസലഹരി ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് വെച്ച് എക്സൈസ് സംഘം ഇരുടെ വാഹനം വളഞ്ഞു ആയുധങ്ങളുമായി പുറത്തിറങ്ങിയ ലഹരികടത്ത് സംഘം അക്രമം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശ്രമകരമായി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.
മലിന്യകൂമ്പാരങ്ങളില് നിക്ഷേപിച്ച ശേഷം ആവശ്യക്കാര്‍ക്ക് പണം നല്കുന്നതനുസരിച്ച് ലഹരി കിടക്കുന്ന സ്ഥലം മൊബൈലിലൂടെ അറിയിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.സംഘത്തിലെ പ്രധാനിയാണ് തുമ്പി.


