നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്ക് എതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പത്താണ് പിന്മാറിയത്. ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് വിചാരണക്കോടതിയില്‍ അനുമതിയില്ലാതെ തുറന്നതിനെതിരെയായിരുന്നു പ്രോസിക്യൂഷന് ഹര്‍ജി.