വിവാഹത്തലേന്നത്തെ പാര്‍ട്ടിക്കിടയില്‍ കൂട്ടത്തല്ല്. ബാലരാമപുരത്താണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് വധുവിന്റെ അച്ഛനടക്കം മുപ്പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഒക്ടോബര്‍ 12, ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പരിക്കേറ്റവരെ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിവാഹ പാര്‍ട്ടിക്കിടയില്‍ ഉണ്ടായ ചെറിയ തര്‍ക്കം ഒടുവില്‍ സംഘര്‍ഷത്തില്‍ അവസാനിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
വിവാഹ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാതെ തന്നെ അയല്‍വാസിയായ ഒരു യുവാവ് എത്തിയിരുന്നു. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. വിവിവാഹ വീട്ടില്‍ എത്തിയ യുവാവ് സമ്മാനമായി പണം നല്‍കിയെങ്കിലും വധിവിന്റെ ബന്ധുക്കള്‍ പണം വാങ്ങിയില്ല. ഇതിനെ തുടര്‍ന്ന് യുവാവും വധുവിന്റെ ബന്ധുക്കളും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും ഒടുവിലത് സംഘര്‍ഷത്തില്‍ അവസാനിക്കുകയും ആയിരുന്നു.
പൊലീസ് എത്തിയാണ് പ്രശ്നങ്ങള്‍ അവസാനിപ്പിച്ചത്. വിവാഹപന്തലില്‍ ക്ഷണിക്കാതെ എത്തിയ യുവാവിന് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാളെ മുമ്പ് വധുവിന്റെ സഹോദരനെ മര്‍ദ്ദിച്ച കേസിലും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


