പാനൂരിലെ മന്‍സൂറിന്റെ കൊലപാതകത്തിനു തൊട്ടു മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. ചിലര്‍ സംശയാസ്പദകമായ സാഹചര്യത്തില്‍ ഫോണില്‍ സംസാരിക്കുന്നതടക്കമുള്ള വിവരങ്ങളാണ് പുറത്തു വന്നത്. ഈ ദൃശ്യങ്ങളില്‍ സി.പി.എം പ്രാദേശിക നേതാവ് സന്ദീപ് ഉള്‍പ്പെടുന്നുണ്ട്.
ഇതു കൊലപാതകത്തിനു മുന്‍പുള്ള ഗൂഡാലോചനയാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. കേസുമായി ബന്ധപ്പെട്ടുള്ള പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ മരണം കൊലപാതകമാണന്ന് പോലീസിനു സൂചന ലഭിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പുരോഗമിക്കുകയാണ്. രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.