ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാറിൻ്റെ ഉള്ളിൽ നിന്നും കണ്ടെത്തി. മേദക്കിലെ ബിജെപി മുന്‍ ജില്ലാ ഉപാധ്യക്ഷനും വ്യവസായിയുമായ വി. ശ്രീനിവാസപ്രസാദാണ് മരിച്ചത്.
മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാറിന്റെ ഡിക്കിയിലാണ് കണ്ടെത്തിയത്. അക്രമികള്‍ ശ്രീനിവാസിനെ കാറിലിട്ട് തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.


