ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസുമായി ബന്ധപെട്ട് അന്വേഷണസംഘം കെ. സുന്ദരയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് അന്വേഷണം ആരംഭിച്ചു. പണത്തിനൊപ്പം ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയെന്ന് പറയപ്പെടുന്ന സ്മാര്‍ട്ട്ഫോണാണ് ഇപ്പോൾ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുതിത്തിരിക്കുന്നത്.
അതേസമയം, വാണിനഗറിലെ വീട്ടില്‍ എത്തി ക്രൈംബ്രാഞ്ച് സുന്ദരയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി. പ്രവര്‍ത്തകര്‍ പണം നല്‍കിയതായിട്ടാണ് കെ.സുന്ദരുടെ അമ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. അതിനിടെ മജിസ്ട്രേറ്റിന് മുന്‍പാകെ സുന്ദരയുടെ രഹസ്യമൊഴി എടുക്കാനും അന്വേഷണസംഘം ആലോജിക്കുന്നുണ്ട്.


