കണ്ണൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ കഞ്ചാവ് നല്കി പീഡിപ്പിച്ചു. 14കാരനായ ആണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി സ്വദേശി ഷെരീഫിനെ(45) അറസ്റ്റ് ചെയ്തു. ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. കൂട്ടുപ്രതിക്കായി തിരച്ചില്‍ നടത്തുകയാണ്. കണ്ണൂര്‍ സിറ്റി പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പലവട്ടം കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്കൂളില്‍ നിന്നും കുട്ടി കണ്ണൂര്‍ സിറ്റി വഴിയാണ് വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. ഈ സമയത്തെ കുട്ടിയെ പ്രലോഭിപ്പിച്ച് കഞ്ചാവ് ബീഡി നല്‍കുകയും ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയെ പ്രതികള്‍ കൂട്ടിക്കൊണ്ടു പോകുന്നതു കണ്ട നാട്ടുകാരാണ് സംഘടിച്ചെത്തി പൊലീസിനെ വിവരമറിയിക്കുന്നത്.
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച മറ്റൊരു കേസില്‍ ഇന്നലെ യുവഡോക്ടറും കൊച്ചിയില്‍ അറസ്റ്റിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ആലപ്പുഴ ആറാട്ടുപുഴ കളപ്പുരയ്ക്കല്‍ അശ്വതി നിവാസില്‍ വിഷ്ണുവിനെയാണ് (30) സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി ഇയാള്‍ പല സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇരയുടെ മൊഴി.
കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികനും ഇന്നലെ അറസ്റ്റിലായി. ഉളിയക്കോവില്‍ നിധിന്‍നിവാസില്‍ ബേബി രാജിനെയാണ് (72) ഈസ്റ്റ് പൊലീസ് പിടികൂടിയത്.


