തലശേരി: വയനാട്ടില്‍ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് ബിജി കൃഷ്ണമൂര്‍ത്തിയെയും സാവിത്രിയേയും റിമാന്‍സ് ചെയ്തു. അടുത്ത മാസം ഒമ്പത് വരെയാണ് റിമാന്‍ഡ്. തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. ഇവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
ഇന്നലെയാണ് വയനാട്ടില്‍ മാവോയിസ്റ്റ് നേതാക്കളായ ബി ജി കൃഷ്ണമൂര്‍ത്തിയെയും സാവിത്രിയേയും അറസ്റ്റ് ചെയ്തത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് വെച്ച് കേരള പൊലീസിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്
ബി ജി കൃഷ്ണമൂര്‍ത്തി കേരളത്തിലെ മാവോയിസ്റ്റ് സംഘത്തലവനായി അറിയപ്പെടുന്നയാളാണ്. കഴിഞ്ഞ ദിവസം നിലമ്പൂര്‍ കാട്ടില്‍ ആയുധ പരിശീലനം നടത്തിയ കേസില്‍ മാവോയിസ്റ്റ് പ്രവര്ത്തകന് രാഘവേന്ദ്രനെ കണ്ണൂര്‍ പൊലീസ് പിടികൂടിയിരുന്നു. തമിഴ്നാട് സ്വദേശിയായ രാഘവേന്ദ്രനെ പൊലീസ് എന്‍ഐഎ സംഘത്തിന് കൈമാറി.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന. വയനാട് ജില്ലയിലെ പലയിടങ്ങളിലും ഇവരുടെ കൂട്ടാളികള്‍ക്കായി തീവ്രവാദ വിരുദ്ധ സ്ക്വാഡ് തെരച്ചില്‍ നടത്തുന്നുണ്ട്.


