മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് അയല്‍ വാസിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി. വടക്കുകിഴക്കന്‍ ദില്ലിയിലാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെയാണ് പീഡനം നടന്നത്. മൂന്ന് വയസ്സുകാരിയെ ആക്രമിച്ച കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. കുട്ടിക്ക് പരിചയമുള്ള 14 വയസ്സുള്ള ആണ്‍കുട്ടി അവളെ ഒരു ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പീഡനം നേരിട്ട പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി സംഭവം അമ്മയോട് പറഞ്ഞു. കുഞ്ഞ് ആക്രമിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ അമ്മ സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.
അവള് കുട്ടിയെ മാതാപിതാക്കളോടൊപ്പം അവരുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് 14കാരന് കുട്ടിയെ ആക്രമിച്ചതായി സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട്, സംഭവത്തെക്കുറിച്ച് പൊലീസില്‍ അറിയിച്ചപ്പോള്‍ അവര്‍ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
സെക്ഷന്‍ 363 (തട്ടിക്കൊണ്ടുപോകല്‍), 376 (ബലാത്സംഗം), കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ സംരക്ഷണം (പോക്സോ) നിയമത്തിലെ സെക്ഷന്‍ 6 എന്നിവ പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.


