‘ഇ ബുള്‍ ജെറ്റ്’ വ്ലോഗര്‍മാരുടെ വാഹനത്തിന്റെ റജിസ്ട്രേഷന് റദ്ദാക്കും. മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. വ്ലോഗര്‍മാരുടെ വാഹനത്തിന്റെ റജിസ്ട്രേഷന് റദ്ദാക്കുന്നതിന് മുന്നോടിയായി ആര്‍സി ഉടമക്ക് നോട്ടിസ് നല്കി. ലൈസന്‍സ് റദ്ദാക്കാനും ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്കി. കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ ശേഷമാകും നടപടി സ്വീകരിക്കുക.
വ്ലോഗര്‍മാര്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി വീണ്ടും കേസുകളെടുത്തിട്ടുണ്ട്. കലാപാഹ്വാനത്തിനും പൊതുമുതല്‍ നശിപ്പിക്കലിനും കണ്ണൂര്‍ പൊലീസ് കേസെടുത്തു. സൈറനും പ്രസ് സ്റ്റിക്കറും ദുരുപയോഗം ചെയ്തതിലും നിയമ നടപടി വരും. അസഭ്യം പറഞ്ഞ ആരാധര്‍ക്കെതിരെ കൊല്ലത്തും ആലപ്പുഴയിലും കേസ്.
വ്ലോഗര്‍മാരുടെ പഴയ വിഡിയോകളിലും നിയമലംഘനങ്ങളെന്നും ഇവ പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍. നിയമ ലംഘനമുണ്ടായ സ്ഥലങ്ങള്‍ കണ്ടെത്തും. വിഡിയോകള്‍ നശിപ്പിക്കാതിരിക്കാനും നടപടി സ്വീകരിക്കുമെന്നും പൊലീസ്.


