സ്വര്‍ണക്കടത്ത് കേസ് പ്രതികളായ റമീസിനും സരിത്തിനുമെതിരെ ജയില്‍ വകുപ്പ്. പ്രതികള്‍ ജയില്‍ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് പൂജപ്പുര ജയില്‍ സൂപ്രണ്ട് പറയുന്നു. കസ്റ്റംസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
പ്രതികള്‍ ജയിലില്‍ ലഹരി ഉപയോഗിച്ചെന്ന് ജയില്‍ വകുപ്പ്. റെമീസും സരിത്തും ലഹരി ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അഞ്ചിന് ലഭിച്ചു. ജയില്‍ സൂപ്രണ്ട് എട്ടിന് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. അധികൃതര്‍ക്കെതിരെ പ്രതികള്‍ തിരിഞ്ഞത് ഇതിനു ശേഷമെന്നും ജയില്‍ വകുപ്പ്. പുറത്തു നിന്ന് ഭക്ഷണം എത്തിക്കണമെന്നും പ്രതികള്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ മാസം ഏഴിനാണ് ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാന്‍ നീക്കം. സരിത് ഉള്‍പ്പെടെ കോഫെപോസ ചുമത്തിയ പ്രതികളെയാണ് മാറ്റുന്നത്. കേസിലെ പ്രധാന പ്രതി സരിത്തിനെ ഇന്ന് കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ബിജെപി കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന പരാതിയില്‍ മൊഴി നല്കാന് ആണ് സരിത് ഹാജരാകുന്നത്. രാവിലെ 11മണിക്ക് കൊച്ചി എന്‍ ഐ എ കോടതി പ്രത്യേക സിറ്റിംഗ് നടത്തി സരിതിന്റെ മൊഴി രേഖപ്പെടുത്തും.