കൊല്ലം: അഞ്ചലില്‍ യുവാവ് പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. അഞ്ചല്‍ കൈപ്പള്ളിമുക്ക് സ്വദേശിനി ആതിരയാണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന ഷാനവാസാണ് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു പെൺകുട്ടിയെ മണ്ണണ്ണ ഒഴിച്ച് തീകൊളുത്തിയത് തുടർന്ന് ചികിത്സയിലായിരുന്ന യുവതിയാണ് മരിച്ചത്.
ഷാനവാസാണ് തന്നെ തീകൊളുത്തിയതെന്ന് ആതിര മൊഴി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചിത്രീകരിച്ചതിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 40 ശതമാനം പൊള്ളലേറ്റ ഷാനവാസും ചികിത്സയിലാണ്.