കണ്ണൂര്‍ ഇരിട്ടിയില്‍ മധ്യവയസ്കന് എയര്‍ ഗണ്ണില്‍ നിന്നും വെടിയേറ്റു. അയ്യന്‍കുന്നില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ഒരാള്‍ക്ക് വെടിയേറ്റത്. ചരള് കുറ്റിക്കാട്ട് സ്വദേശി തങ്കച്ചനാണ് വെടിയേറ്റത്.
എയര്‍ഗണ്ണുകൊണ്ടുളള വെടി തങ്കച്ചന്റെ നെഞ്ചിനാണേറ്റത്. അയല്‍വാസിയായ കൂറ്റനാല്‍ സണ്ണിയാണ് തങ്കച്ചന് നേരെ വെടിയുതിര്‍ത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നെഞ്ചിന് വെടിയേറ്റ തങ്കച്ചന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.


