നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. കൂത്താട്ടുകുളം പാലക്കുഴ കരയില്‍ മൂങ്ങാകുന്ന് ഭാഗത്ത് നിരപ്പെല്‍ വീട്ടില്‍ ദീപു പ്രകാശ് (ജീവ 26) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഉന്നകൂപ്പ ഭാഗത്ത് നിര്‍മാണത്തില്‍ ഇരിക്കുന്ന വീടിന്റ നിര്‍മാണ സാമഗ്രികളാണ് ഇയാള്‍ മോഷ്ടിച്ചത്.
പ്രതിക്ക് എറണാകുളം സെന്‍ട്രല്‍, തൊടുപുഴ, കൂത്താട്ടുകുളം, കുന്നത്ത്നാട് എന്നിവിടങ്ങളില്‍ മുപ്പത്തോളം മോഷണം, പിടിച്ചുപറി കേസുകള്‍ ഉണ്ട്. ഇന്‍സ്പെക്ടര്‍ കെ.എന്‍.രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐ സിപി.ബഷീര്‍, എ.എസ്.ഐമാരായ പി.എസ്.ജോജി, ബിനോ ഭാര്ഗവന്, സീനിയര്‍ സിപിഓമാരായ അബൂബക്കര്‍, ബിബില്‍ മോഹന്‍, അജിംസ്, എന്നിവരാണ് ഉണ്ടായിരുന്നത്.