യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സംഭവം. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ക്ലാസിലിരുന്നത് നാല് ദിവസമാണ്. അധ്യാപകരും സഹപാഠികളും അറിഞ്ഞില്ല. സംഭവം അറിഞ്ഞത് ഹാജര്‍ പരിശോധിച്ചപ്പോഴാണ്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പരാതി നല്കി.
എംബിബിഎസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കയറിയിരുന്ന സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. അഡ്മിറ്റ് കാര്‍ഡ് വെച്ച് മാത്രമേ വിദ്യാര്‍ത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ പുതിയ എംബിബിഎസ് ക്ലാസ് രണ്ടാമത്തെ കൗണ്‍സിലിംഗ് കഴിഞ്ഞ ഉടന്‍ തന്നെ തുടങ്ങി. രാവിലെ എട്ടുമണിക്ക് ക്ലാസ് തുടങ്ങിയപ്പോള്‍ എല്ലാ കുട്ടികളും എത്തിയിരുന്നില്ല. പിന്നീട് പല കുട്ടികളും കൂട്ടമായി എത്തി. ക്ലാസ് വൈകാതിരിക്കാന്‍ എല്ലാ കുട്ടികളെയും ഒരുമിച്ചു കയറ്റി. ആ സമയത്ത് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും അങ്ങനെയാണ് ഹാജര്‍ രജിസ്റ്ററില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പേര് വന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെയാണ് പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് ക്ലാസില്‍ ഇരുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവംബര്‍ 29ന് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങിയിരുന്നു. 245 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാര്‍ഥിനി കടന്നുകൂടിയത്.
സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ ഇന്നലെ രാത്രി പരാതി നല്കി. വിദ്യാര്‍ത്ഥികളുടെ പ്രവേശന പട്ടികയില്‍ പേരില്ലെങ്കിലും ഹാജര്‍ പട്ടികയില്‍ കുട്ടിയുടെ പേര് വന്നത് ദുരൂഹമാണെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥി മലപ്പുറം സ്വദേശിനിയാണ്.


