സ്വപ്നയുടെ ഫ്ളറ്റില്‍ പോയത് അവര്‍ വിളിച്ചിട്ടാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ് ആരോപണ വിധേയനായ ഷാജ് കിരണ്‍. കഴിഞ്ഞ 60 ദിവസമായി സ്വപ്നാ സുരേഷുമായി താന്‍ ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും സൗഹൃദമുണ്ടെന്നും ഷാജി പറഞ്ഞു.
‘സരിത്തിനെ തട്ടിക്കൊണ്ടു പോയെന്ന് പറഞ്ഞ് സ്വപ്ന വിളിച്ച് വരുത്തുകയായിരുന്നു. മുഖ്യമന്ത്രിയുമായോ, കോടിയേരി ബാലകൃഷ്ണനുമായോ ബന്ധമില്ല. മുഖ്യമന്ത്രിയെ അവസാനമായി കണ്ടത് 2014ല്‍. പിണറായി വിജയന് വേണ്ടി ആരോടും സംസാരിച്ചിട്ടില്ല. നിങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് മാത്രമാണ് സ്വപ്നയോട് പറഞ്ഞത്’- ഷാജി പറയുന്നു.
സ്വപ്ന സുരേഷ് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഷാജ് കിരണിനെ കുറിച്ച് പറഞ്ഞത്. ഷാജ് കിരണ്‍ ഇന്നലെ തന്റെ ഫാള്ാറ്റിലെത്തി ഭീഷണിപ്പെടുത്തിയെന്നതായിരുന്നു സ്വപ്നയുടെ ആരോപണം. പരാതി പിന്‍വലിച്ചില്ലെങ്കില്‍ പുറം ലോകം കാണില്ലെന്നും മുഖ്യമന്ത്രിക്ക് വഴങ്ങുന്നതാണ് നല്ലതെന്നും ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്ന പറഞ്ഞു. എന്നാല്‍ ഷാജി
കിരണ്‍ ഈ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി.


