നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കില്‍ എക്സൈസ് ഇന്നലെയും ഇന്നും നടത്തിയ റെയ്ഡില്‍ മലയോര മേഖലയായ പാലോട്, നന്ദിയോട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍നിന്ന് 10 ലിറ്റര്‍ ചാരായവും 600 ലിറ്റര്‍ കോടയും 150 ലിറ്റര്‍ വാറ്റും 50000 രൂപ വിലവരുന്ന വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് അരശുപറമ്പ് സ്വദേശിയും ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകനുമായ ആംബ്രോസ് എന്ന് വിളിക്കുന്ന മനീഷ് പാലോട്, പൂവത്തര് സ്വദേശി സുമേഷ് എന്നിവരാണ് കസ്റ്റഡിയിൽ എടുത്തത്. 2 ലിറ്റര്‍ ചാരായവും വില്ക്കാന് ഉപയോഗിച്ചിരുന്ന സ്കൂട്ടറും ഉള്‍പ്പെടെയാണ് മനീഷ് പിടിയിലായത്. ഇയാള്‍ വീട്ടില്‍ ചാരായം വാറ്റി വില്പന നടത്തിയിരുന്നു.
ഒരു ലിറ്ററിന് 2200 രൂപ നിരക്കില്‍ പേരൂര്‍ക്കടയിലും വട്ടപ്പാറയിലും എത്തിച്ചാണ് വില്പന നടത്തുന്നത്. സുമേഷ് വീട്ടില്‍ ചാരായം വാറ്റി വില്പന നടത്തുന്നതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.


