സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാന്‍ അവസരം എന്ന രീതിയില്‍ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഈ കെണിയില്‍ പലരും അകപ്പെടുകയും ചെയ്യും. നിരന്തരം ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വാര്‍ത്തയാകാറുണ്ടെങ്കിലും ആളുകള്‍ ഇത്തരം തട്ടിപ്പില്‍ പെടുന്നതില്‍ കാട്ടുന്ന ജാഗ്രത കുറവ് ഇത്തരം തട്ടിപ്പുകാര്‍ക്ക് മുന്നോട്ട് പോകാന്‍ അവസരമൊരുക്കുകയാണ്. ഒരു തട്ടിപ്പ് രീതി പരാജയപ്പെടുമ്പോള്‍ മറ്റൊന്നുമായി ഇത്തരക്കാര്‍ വീണ്ടും വരും. ഇത്തരം തട്ടിപ്പിന്റെ പുതുവഴിയാണ് പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍ ദിവസവും 500 രൂപ വരെ നേടാമെന്നത്. ഈ തട്ടിപ്പില്‍ നിരവധി പേര് ഇരയാതിനെ തുടര്‍ന്ന് ഓണലൈന് തട്ടിപ്പ് സംബന്ധിച്ച് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാന്‍ അവസരം എന്ന രീതിയില്‍ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നല്‍കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍, ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ബാങ്കിങ് വിവരങ്ങള്‍ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കാനുമാണ് സാധ്യത. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.


