പത്തനംതിട്ട: സമൂഹമാധ്യമം വഴി പ്രണയത്തിലായ യുവതിയുടെ വീഡിയോ മോർഫ്
ചെയ്ത് അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ച യുവാവ്. പ്രവാസിയായ കോന്നിയിലെ വരുണ്‍ വിജയന് നായർ (36) എന്ന യുവാവാണ് ആണ് അറസ്റ്റിലായത്. സംഭവത്തിൽ കോന്നി പൊലീസ് കേസെടുത്തു. പരാതി നല്കി ഒരു വര്‍ഷത്തിന് ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് പ്രതിയെ രക്ഷപ്പെടുത്താനുള്ള പൊലീസിന്റെ ശ്രമമാണെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു.
പെൺകുട്ടിയുടെ സഹപാഠിയുടെ ബന്ധുവാണ് താൻ എന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയുമായി ഫേസ്ബുകിലൂടെ അടുപ്പത്തിലാകുന്നതും പ്രണയതിളക്കുന്നതും. പിന്നീട് താൻ വിവാഹിതൻ ആയിരുന്നെന്നും വിവാഹമോചനം നേടി ഫ്രാന്‍സിലാണെന്നും ഒക്കെ യുവതിയെ വിശ്വസിപ്പിച്ചു. തുടർന്ന് യുവതി തൻ്റെ വീട്ടുകാരോട് പറയുകയും വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. യുവാവിനെ കുറിച്ച് കൂടുതൽ അറിയാൻ അന്വേഷിക്കുകയും പറഞ്ഞത് മുഴുവൻ കള്ളമായിരുനെന്നും മനസിലായി. യുവാവ് വഞ്ചിക്കുകയാണെന്ന് മനസിലാക്കിയ യുവതി അയാളിൽ നിന്ന് അകന്നു. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഈ ഭീഷണി വകവെക്കാതെ യുവതി മറ്റൊരു വിവഹം കഴിച്ചു. ഈ വിവരം അറിഞ്ഞ ഇയാൾ യുവതിയുടെ വീഡിയോയും ഫോടോയും മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്തു. ഇതിൻ്റെ ലിങ്ക് യുവതിക്ക് അയച്ചുകൊടുക്കുകയും ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ യുവതി ഭർത്താവിനെ ഈ കാര്യങ്ങൾ എല്ലാം അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് കേസ് നൽകിയത് എങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തത് ഈ വർഷം മെയിലാണ്. ഇയാൾ ഇപ്പോഴും വിദേശത്താണുള്ളത് എന്നാണ് വിവരം ഇതാണ് വിവാദമായത്.