പരപ്പനങ്ങാടി: 50 കിലോ കഞ്ചാവും ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി നാലുപേര്‍ പിടിയില്‍. കാറില്‍ കടത്തിയ 8.100 കിലോഗ്രാം കഞ്ചാവ്, 4.95 ഗ്രാം എം.ഡി.എം.എ, .05 ഗ്രാം എല്‍.എസ്.ടി സ്റ്റാമ്ബ് എല്‍ സഹിതമാണ് പോലീസ് കണ്ണമംഗലത്തുനിന്ന് പ്രതികളെ പിടികൂടിയത്.
കണ്ണമംഗലം ചെങ്ങാനി സ്വദേശി കെ. അബ്ദുലത്തീഫിനെയാണ് (35) ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചേലേമ്ബ്ര പുല്ലിപറമ്ബ് പാറക്കടവ് പാലത്തിനടുത്ത് 9.82 കിലോഗ്രാം കഞ്ചാവുമായി മണ്ണൂര്‍ സ്വദേശികളായ വിനോദ് കുമാര്‍, മുഹമ്മദ് ഷഫീര്‍, ബേബിഷാന്‍ എന്നിവരെ പിടികൂടിയത്. വിനോദ് കുമാറിൻ്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 33.5 കിലോഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സാബു. ആര്. ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പരപ്പനങ്ങാടി എക്സൈസ് സംഘവും, എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതികള്‍ പിടികൂടാൻ സാധിച്ചതെന്ന് പോലീസ് പറഞ്ഞു.
അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്, പ്രിവിന്റിവ് ഓഫിസര്‍മാരായ ടി. പ്രജോഷ് കുമാര്‍, കെ. പ്രദീപ് കുമാര്‍, ഷിബു ശങ്കര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശിഹാബുദ്ദീന്, നിതിന്‍ ചോമാരി, സി. സാഗിഷ്, എം. ദിദിന്‍, എ. അരുണ്‍, ജയകൃഷ്ണന്, വനിത ഉദ്യോഗസ്ഥരായ പി. സിന്ധു, പി.എം. ലിഷ, ഡ്രൈവര്‍ വിനോദ് കുമാര്‍ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.


