പത്തനംതിട്ട: തിരുവല്ല പാലിയേക്കര ബസേലിയൻ മഠത്തിലെ സന്യാസിനി കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ കേരള വനിതാ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിനോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകൾ മാറ്റണമെന്നും ഷാഹിദ കമാൽ പറഞ്ഞു. മഠത്തിൽ ആറ് വർഷമായി സന്യാസിനി പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന വിദ്യാർഥിനി ആണ് കഴിഞ്ഞ ദിവസം കിണറിൽ വീണ് മരിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
Home Crime & Court ബസേലിയൻ മഠത്തിലെ സന്യാസിനി കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

