ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പൂജാരിയാണെന്നാണ് വിവരം. കുമരകത്താണ് സംഭവം.
ചേര്‍ത്തല പട്ടണക്കാട് മേനാശേരി പുത്തന്‍തറ ഷിനീഷ്(33) എന്നയാളാണ് പിടിയിലായത്. ജാതകം നോക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഷിനീഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.