കൊല്ലത്ത് സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണ്റോതുരുത്തിലാണ് സംഭവം. മണ്‍റോതുരുത്ത് സ്വദേശി മണിലാല്‍ (50) ആണ് കുത്തേറ്റ് മരിച്ചത്. പട്ടം തുരുത്ത് സ്വദേശി അശോകന് പൊലീസ് പിടിയിലായി. കൊലപാതക കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
രാഷ്ട്രീയ കൊലപാതകം എന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തി. രാഷ്ട്രീയ കൊലപാതകം അല്ലെന്നാണ് പൊലീസ് വാദം.


