മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടിസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്ത കേസിലാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
നയതന്ത്ര ചാനല്‍ വഴി പാഴ്സല്‍ കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈന്തപ്പഴം, മതഗ്രന്ഥം എന്നിവ കൊണ്ടുവന്നതിലാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കോണ്‍സല്‍ ജനറല്‍ ഇങ്ങോട്ട് അറിയിച്ചതനുസരിച്ചാണ് ഭക്ഷ്യക്കിറ്റിനായി സ്വപ്ന സുരേഷിനെ ബന്ധപ്പെട്ടതെന്നായിരുന്നു മുന്‍പു ജലീലിന്റെ വിശദീകരണം. എന്നാല്‍, 1000 ഭക്ഷ്യക്കിറ്റ് മന്ത്രി തന്നെ വിളിച്ച് ആവശ്യപ്പെട്ടുവെന്നായിരുന്നു സ്വപ്നയുടെ മൊഴി.
നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കോണ്‍സുലേറ്റിന്റെ ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കില്‍ രാജ്യത്തിന്റെ അനുമതി വേണം. യുഎഇ കോണ്‍സുലേറ്റിനെ എതിര്‍കക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം.


