തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തി വിരോധം മൂലമെന്ന് പ്രതികള്‍. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് ഓന്നാം പ്രതി ജിഷ്ണു പറഞ്ഞു. ഒരു വര്‍ഷമായി താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനല്ലെന്നും ജിഷ്ണു പറഞ്ഞു. തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികളുടെ പ്രതികരണം.
തങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ല. എന്നാല്‍ സന്ദീപിന്റെത് രാഷ്ട്രീയ കൊലപാതകമാക്കാന്‍ ശ്രമം നടക്കുന്നതായും പ്രതികള്‍ ആരോപിച്ചു. ജിഷ്ണുവിന് മാത്രമാണ് സന്ദീപിനോട് വൈര്യാഗ്യമുണ്ടായിരുന്നത്. ആത്മ രക്ഷാര്‍ത്ഥം പ്രത്യാക്രമണം നടത്തിയതാണന്നും പ്രതികള്‍ പറഞ്ഞു.


