മൊബൈല്‍ഫോണ്‍ നന്നാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മൊബൈല്‍ കടയില്‍ അക്രമണം. ആലുവ തോട്ടും മുഖത്തെ ഫോണ്‍ സ്റ്റാര്‍ എന്ന കടയിലെ കമ്പ്യൂട്ടറും വില്പനക്കായി വച്ചിരുന്ന മൊബൈല്‍ ഫോണുകളുമാണ് തകര്‍ത്തത്.
തോട്ടും മുഖം സ്വദേശികളായ സദ്ദാം, ഷിഹാബ് എന്നിവര്‍ ചേര്‍ന്ന് ഒരു ഫോണ്‍ നന്നാക്കുന്നതിനായി ഇവിടെ നല്കി. ആയിരം രൂപ മുന്‍കൂറും നല്കി. എന്നാല്‍ ഫോണ്‍ നന്നാക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നു പറഞ്ഞ് രൂപ മടക്കി നല്‍കിയപ്പോഴാണ് പ്രകോപിതരായി അക്രമം നടത്തിയത്.
കടയുടമയായ ചുണങ്ങംവേലി സ്വദേശി അല്‍ ഹാദിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ആലുവ പൊലീസ് കേസെടുത്തു.


